karshaka
കിസാൻ കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റി കൃഷി ഓഫീസിന് മുന്നിൽ നടത്തിയ ധർണ കിസാൻ കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറി കയ്യാലത്തറ ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കിസാൻ കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റി കൃഷി ഓഫീസിന് മുന്നിൽ നടത്തിയ ധർണ ജില്ലാ ജന.സെക്രട്ടറി കയ്യാലത്തറ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഓച്ചിറ മണ്ഡലം പ്രസിഡന്റ് കളരിക്കൽ സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.എസ്. വിനോദ്, എൻ. കൃഷ്ണകുമാർ, ബാബു ആമ്പാടിയിൽ, കെ. ശിവകുമാർ, ജി. ലക്ഷമണൻ പിള്ള, കെ. ശോഭകുമാർ, കെ. കേശവപിള്ള, ബാബു ജോസഫ്, കുറ്റിയിൽ ഷാനവാസ്, കെ.വി. വിശ്വകുമാർ, കെ.വി. വിഷ്ണുദേവ് തുടങ്ങിയവർ സംസാരിച്ചു.