uthra-death

കൊല്ലം: ഉത്ര കൊലക്കേസിൽ അറസ്റ്റിലായ സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകിട്ടോടെ ഇരുവരെയും പുനലൂർ കോടതിയിൽ ഹാജരാക്കും. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും. ഉത്രയുടെ ഭർത്താവ് സൂരജിനെ അഞ്ചലിലെയും അടൂരിലെയും വീടുകളിലും പാമ്പിനെ കൈമാറിയ ഏനാത്തുമടക്കമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സുരേഷിനെ അഞ്ചലിലൊഴികെയുള്ളിടത്തെല്ലാം കൊണ്ടുപോയി. ചോദ്യം ചെയ്യലിൽ സൂരജ് കുറ്റസമ്മതം നടത്തിയെങ്കിലും ചില കാര്യങ്ങളിൽ ഇനിയും വ്യക്തത കൈവരാനുണ്ട്. അടൂരിലെ വീട്ടിൽ ഉത്ര ആദ്യദിനത്തിൽ കണ്ടത് ചേരയാണെന്നാണ് സൂരജ് ആവർത്തിച്ച് പറയുന്നത്.