കൊല്ലം: ജില്ലയിൽ ഇന്നലെ രണ്ടുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 25 ആയി. പുനലൂർ ഇളമ്പൽ സ്വദേശിയായ 22 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ. മേയ് 27ന് പുലർച്ചെ എറണാകുളം സ്‌പെഷൽ ട്രെയിനിൽ എത്തിയ യുവാവിന് ബോധക്ഷയം സംഭവിച്ചതിനെ തുടർന്ന് എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സാമ്പിൾ പരിശോധനയ്ക്ക് അയച്ച ശേഷം വിളക്കുടിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുവൈറ്റിൽ നിന്ന് തിരികെയെത്തിയ അഞ്ചൽ സ്വദേശിയായ 48 കാരിയാണ് രണ്ടാമത്തെയാൾ. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.