car
പുനലൂർ-അഞ്ചൽ പാതയിലെ കരവാളൂർ പിറയ്ക്കൽ പാലത്തിന് സമീപത്തെ റോഡിൽ നിന്ന് തൊളിക്കോട് തോട്ടിൽ മറിഞ്ഞ കാർ

പുനലൂർ: പുനലൂർ-അഞ്ചൽ പാതയിൽ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാരായ മൂന്നുപേർക്ക് പരിക്ക്. കരവാളൂർ സ്വദേശികളായ രതീഷ്, മനോജ്, ജിനു എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകിട്ട് 3മണിയോടെ കരവാളൂർ പിറയ്ക്കൽ പാലത്തിന് സമീപത്തായിരുന്നു അപകടം. കരവാളൂരിൽ നിന്ന് പുനലൂരിലേക്ക് വന്ന കാർ പാതയോരത്തെ മാമ്പഴക്കടയും തകർത്താണ് സമീപത്തെ 50 അടി താഴ്ചയിലൂടെ ഒഴുകുന്ന തൊളിക്കോട് തോട്ടിലേക്ക് മറിഞ്ഞത്. നാട്ടുകാരാണ് കാറിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.