കൊല്ലം: തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ അഷ്ടമുടി പോസ്റ്റ് ഓഫീസിനു മുന്നിൽ നിൽപ്പുസമരം സംഘടിപ്പിച്ചു. ശാന്തകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്തംഗം പ്രിയ അജയകുമാർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി ജില്ലാ എക്സി. അംഗം ഞാറയ്ക്കൽ സുനിൽ, അനന്തകൃഷ്ണൻ എന്നിവർ പങ്കെടുത്തു.