pho
പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്കാനിംഗ് മെഷീൻ ക്രെയിൻ ഉപയോഗിച്ച് ഇറക്കുന്നു

പുനലൂർ: പുനലൂർ ഗവ.താലൂക്ക് ആശുപത്രിയോട് ചേർന്ന് 10 നിലയിൽ നിർമ്മാണം പൂർത്തിയാക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിൽ സ്ഥാപിക്കാനുള്ള സി.ടി സ്കാൻ മെഷീൻ എത്തിച്ചു. 6 സ്ലൈറ്റ് പവറുളള കൂറ്റൻ മെഷീനാണ് എത്തിച്ചത്. കെട്ടിടത്തിന്റെ 95 ശതമാനം ജോലികളും പൂർത്തിയായിക്കഴിഞ്ഞു. ഇലക്ട്രിക്, പ്ലംബിംഗ് ജോലികൾ അടക്കമാണ് പൂർത്തീകരിച്ചത്.

ജനൽ, കതക് എന്നിവ സ്ഥാപിക്കുന്നതാണ് പുരോഗമിക്കുന്നത്. 68.19കോടി രൂപ ചെലവഴിച്ചാണ് പത്ത് നിലയുള്ള പുതിയ ആശുപത്രി കെട്ടിടം നിർമ്മിക്കുന്നത്. വൈദ്യുതി കണക്ഷനായി 40 ലക്ഷം രൂപ കെ.എസ്.ഇ.ബിയിൽ അടച്ചതായും ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ അറിയിച്ചു.