a
ബിരിയാണി ചലഞ്ചിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുകയുടെ ചെക്ക് മന്ത്രി രാജു ഏറ്റുവാങ്ങുന്നു

എഴുകോൺ: നെടുമൺകാവ് എൻ. നാരായണനുണ്ണി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ സംഭരിച്ച 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. നെടുമൺകാവ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാജു ചെക്ക് ഏറ്റുവാങ്ങി. ആർ. രാജേന്ദ്രൻ, ആർ. മുരളീധരൻ, ആർ. സജിത് ലാൽ, പ്രൊഫ. എസ്. ജയൻ, ജി. ആദർശ് എന്നിവർ പങ്കെടുത്തു.