കൊല്ലം: ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി സിറ്റി പൊലീസ്, നീണ്ടകര തീരദേശ പൊലീസ്, കെ.പി.ഒ.എ കൊല്ലം സിറ്റി എന്നിവർ ചേർന്ന് തയ്യാറാക്കിയ ഇൻസ്റ്റലേഷൻ ആർട്ടിന്റെ അനാവരണം കല്ലുംതാഴം ബൈപ്പാസ് ജംഗ്ഷനിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു. കടവൂർ ചിത്രമൂല ആർട്ട്സ് അഭിലാഷ്, അനിൽകുമാർ എന്നിവരാണ് ഇത് തയ്യാറാക്കിയത്. ബ്രേക്ക് ദ ചെയിൻ പ്രചാരണാർത്ഥം സംസ്ഥാനത്ത് ആദ്യമായാണ് ഇൻസ്റ്റലേഷൻ ആർട്ട് തയ്യാറാക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ അനാവരണച്ചടങ്ങിൽ സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, എ.സി.പി എ. പ്രതീപ്കുമാർ, കോസ്റ്റൽ സി.ഐ എസ്. ഷെരീഫ്, കിളികൊല്ലൂർ സി.ഐ ആർ.എസ്. ബിജു, കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ജയകുമാർ, സെക്രട്ടറി എം.സി. പ്രശാന്തൻ, കെ. സുനി, ഉദയൻ, കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.