പുനലൂർ: കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സ് ഹരിയാനയിൽ കിടപ്പുമുറിയിൽ ആത്മത്യക്ക് ശ്രമിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലെ ഗുഡ്ഗാവ് മെദാന്ത സ്വകാര്യ ആശുപത്രിയിലെ നഴ്സായ പുനലൂർ സ്വദേശിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഗുഡ്ഗാവിലെ താമസ സ്ഥലത്തെ വീട്ടിനുള്ളിലെ കിടപ്പ് മുറിയിലാണ് തൂങ്ങിയത്. സംഭവം അറിഞ്ഞ സമീപവാസികളെത്തി താഴെയിറക്കിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നില അതീവ ഗുരുതരമാണ്.