കൊല്ലം : 4 ശതമാനം പലിശയ്ക്കുള്ള കാർഷിക വായ്പ പുന:സ്ഥാപിക്കുക, സർക്കാർ നൽകി വരുന്ന റബർ വില സ്ഥിരതാ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഉഷാലയം ശിവരാജൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ. ഇക്ബാൽ കുട്ടി, ആദിക്കാട് മനോജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വാളത്തുംഗൾ വിനോദ്, ഗിരീഷ് പാട്ടത്തിൽ കാവ് എന്നിവർ പങ്കെടുത്തു