ഓച്ചിറ: ജവഹർലാൽ നെഹ്റുവിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ജവഹർ ബാലജനവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെഹ്റു അനുസ്മരണവും ഓച്ചിറ ബ്ലോക്കിലെ 132 അങ്കണവാടികളിലേക്ക് ആവശ്യമായ മാസ്കുകളുടെ വിതരണവും സംഘടിപ്പിച്ചു. ചങ്ങൻകുളങ്ങരയിലെ മാതൃകാ ഹൈടെക് അങ്കണവാടിയിൽ നടന്ന ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറിയും ജവഹർ ബാലജനവേദി മുൻ സംസ്ഥാന കോ ഒാർഡിനേറ്ററുമായ കബീർ എം. തീപ്പുര ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് ചെയർമാൻ എൻ. രാജു അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള മാസ്ക് വിതരണം ജില്ലാ വൈസ് ചെയർമാൻ സുമൻജിത്ത് മിഷ നിർവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ. കൃഷ്ണകുമാർ, അൻസാർ, മലബാർ വേദി പ്രവർത്തകരായ ബിനി അനിൽ, വിനോദ് പിച്ചിനാട്, ജനറ്റ് എന്നിവർ സംസാരിച്ചു.