കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ ഇടവിളക്കൃഷിക്ക് തുടക്കമായി. മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം കേരള കർഷക സംഘം കുലശേഖരപുരം നോർത്ത് പഞ്ചായത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തലൽ ഒരു ഏക്കർ സ്ഥലത്താണ് ഇടവിളകര്കൃഷി ആരംഭിച്ചത്. ഉദ്ഘാടനച്ചടങ്ങ് കേരള കർഷകസംഘം ജില്ലാ കമ്മറ്റി അംഗം പി. അനിത ചേന നട്ടുകൊണ്ട് നിർവഹിച്ചു. പി. രവീന്ദ്രൻ, വി. രാമചന്ദ്രൻ ,വി. പ്രസന്നകുമാർ, രമണി, സുദർമ്മ എന്നിവർ പങ്കെടുത്തു.