കരുനാഗപ്പള്ളി : പ്രവാസികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രവാസി ഫെഡറേഷൻ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ സംഘടിപ്പിച്ചു. സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സെക്രട്ടറി ജെ. ജയകൃഷ്ണപിള്ള ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. അനിൽ എസ്. കല്ലേലിഭാഗം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് അഷ്റഫ് പോളയിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പ്രൊഫ. നിസാർ കാത്തുങ്ങൽ, അജിത് ഇബ്രാഹിം, ജില്ലാ കമ്മിറ്റി അംഗങ്ങളായ സലാം, അജീർഷാൻ, പല്ലിയിൽ കുഞ്ഞുമോൻ, ജോബ് തിരുത്തിയിൽ എന്നിവർ പങ്കെടുത്തു