nl
തഴവ മുല്ലശ്ശേരി മുക്കിന് സമീപം കാർഷിക വിളകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നിലയിൽ

തഴവ : കാർഷിക വിളകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തഴവ മുല്ലശ്ശേരി മുക്കിന് സമീപം കൃഷിയിറക്കിയ തഴവ കോയിക്കൽ പടീറ്റത്തിൽ വിജയൻ ,ജലാലിയ മൻസിൽ ജലാലുദ്ദീൻ കുഞ്ഞ് എന്നിവരുടെ ചീനി, ചേമ്പ്, ചേന തുടങ്ങിയ കാർഷിക വിളകളാണ് വെള്ളിയാഴ്ച്ച രാത്രി നശിപ്പിച്ചത്. കർഷകർ ഓച്ചിറ പൊലീസിൽ പരാതി നൽകി.