കൊല്ലം: യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി പൊതുഇടങ്ങളിൽ ടച്ച്ലെസ് സാനിറ്റൈസർ മെഷീനുകൾ സ്ഥാപിച്ചു. നേരിട്ട് സ്പർശിക്കാതെ കാലുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന തരത്തിലാണ് ഉപകരണം രൂപപ്പെടുത്തിയിരിക്കുന്നത്. കൊല്ലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ മെഹബൂബിന് ഉപകരണം കൈമാറി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. വിവിധ പൊലീസ് സ്റ്റേഷനുകളിലും ഉപകരണങ്ങൾ നൽകി.
കൊല്ലം നിയോജകമണ്ഡലം പ്രസിഡന്റ് എ.എസ്. ശരത് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അനു താജ്, ഒ.ബി. രാജേഷ്, കൗശിക് എം. ദാസ്, അജു ചിന്നക്കട, ശരത് കടപ്പാക്കട, ഹർഷാദ്, ഉളിയക്കോവിൽ ഉല്ലാസ്, സച്ചിൻ, അർജുൻ, മഹേഷ് മനു തുടങ്ങിയവർ പങ്കെടുത്തു.