photo
കെ.എസ്.യുവിന്റെ സ്ഥാപകദിനത്തിന്റെ ഭാഗമായി ഓച്ചിറ സി.എച്ച്.സിയിലെ ആരോഗ്യ പ്രവർത്തകരെ കെ.എസ്.യു സംസ്ഥാന മുൻ വൈസ് പ്രസിഡന്റ് എൽ.കെ.ശ്രീദേവി ആദരിക്കുന്നു

കരുനാഗപ്പള്ളി: കെ.എസ്.യുവിന്റെ 63-ാം സ്ഥാപകദിനം കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. രാവിലെ 8 മണിക്ക് കരുനാഗപ്പള്ളി കോൺഗ്രസ് ഭവന് മുന്നിൽ പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് കെ.എസ്.യുവിന്റെ മുൻകാല നേതാക്കളെയും ഓച്ചിറ സി.എച്ച്.സി ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. ചടങ്ങ് കെ.എസ്.യു മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.കെ. ശ്രീദേവി ഉദ്ഘാടനം ചെയ്തു. റഫീക്ക് ക്ലാപ്പന അദ്ധ്യക്ഷത വഹിച്ചു. ബോബൻ ജി. നാഥ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ഷഫീക്ക് കാട്ടയ്യം, റിയാസ് റഷീദ്, എസ്. അനൂപ്, വരുൺ ആലപ്പാട്, കോൺഗ്രസ് ഓച്ചിറ മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് തുടങ്ങിയവർ സംസാരിച്ചു.