കൊല്ലം: ജില്ലാ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് സഹകരണ സംഘം വ്യാപാര വാണിജ്യ മേഖലയിലെ തൊഴിലാളികൾക്കായി ഹെൽപ് ഡെസ്ക് തുടങ്ങി.
കൊല്ലത്തെ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങ് എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി. സജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എഴുകോൺ സന്തോഷ്, സെക്രട്ടറി ജി. ആനന്ദൻ, ഭരണസമിതി അംഗങ്ങളായ ജെ. ഷാജി, അമീർ സുൽത്താൻ, ജെ. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.
ക്ഷേമനിധി ബോർഡിൽ നിന്ന് നൽകുന്ന കൊവിഡ് ധനസഹായത്തിനുള്ള ഓൺലൈൻ അപേക്ഷ ഹെൽപ്പ് ഡസ്ക് വഴി സൗജന്യമായി നൽകാം. ക്ഷേമനിധിയിൽ അംഗമാകാനുള്ള സഹായവും ലഭിക്കും. എല്ലാ പഞ്ചായത്ത്, മുനിസിപ്പൽ മേഖലകളിലും ഹെൽപ്പ് ഡെസ്കുകളുണ്ടാകും. ഹെൽപ് ഡെസ്ക്ക് നമ്പർ: 0474-2764029, 7593884029