കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ വലിയ ഇളവ് വന്നതോടെ നിരത്തിൽ പൊലീസ് അയഞ്ഞു. ഇതോടെ അറസ്റ്റിലാകുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. ഇന്നലെ ജില്ലയിൽ 28 പേർ മാത്രമാണ് അറസ്റ്റിലായത്. നിരത്തിൽ വലിയ തോതിൽ ശല്യമുണ്ടാക്കുന്നവരെ മാത്രം പിടികൂടിയാൽ മതിയെന്ന നിലപാടിലാണ് പൊലീസ്. എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും ഒരു പ്രധാന കേന്ദ്രത്തിൽ പ്രത്യേക ടെന്റ് സ്ഥാപിച്ച് പൊലീസ് നിരീക്ഷണവും പരിശോധനയും തുടരുകയാണ്. ഹെൽമെറ്റ് ധരിക്കാതെ യാത്ര നടത്തുന്ന ഇരുചക്ര വാഹന യാത്രക്കാരെ വൻ തോതിൽ പൊലീസ് പിടികൂടുന്നുണ്ട്. ഇന്നലെ കൊല്ലം സിറ്റി, റൂറൽ പൊലീസ് ജില്ലകളിലായി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവഗണിച്ചതിന് 78 കേസുകൾ രജിസ്റ്റർ ചെയ്തു. 28 പേരെ അറസ്റ്റ് ചെയ്ത് 50 വാഹനങ്ങൾ പിടിച്ചെടുത്തു.
കൊല്ലം റൂറൽ, സിറ്റി
രജിസ്റ്റർ ചെയ്ത കേസുകൾ: 28, 50
അറസ്റ്റിലായവർ: 28
പിടിച്ചെടുത്ത വാഹനങ്ങൾ: 24, 26