minis
കരവാളൂർ പഞ്ചായത്തിലെ നീലമ്മാൾ വാർഡിൽ ആരംഭിച്ച അംബേദ്കർ ഗ്രാമം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം മന്ത്രി കെ.രാജു നിർവഹിക്കുന്നു

പുനലൂർ: കരവാളൂർ ഗ്രാമ പഞ്ചായത്തിൽ ഒരു കോടി രൂപ ചെലവിൽ അംബേദ്ക്കർ ഗ്രാമം പദ്ധതിക്ക് തുടക്കമായി. പട്ടികജാതി ക്ഷേമ വകുപ്പിൽ നിന്നാണ് തുക അനുവദിച്ചത്. പഞ്ചായത്തിലെ നീലമ്മാൾ വാർഡിലാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 108കുടുംബങ്ങൾക്ക് കുടിവെള്ളം നൽകുന്നതിന് 42ലക്ഷം രൂപയും 17കുടുംബങ്ങളുടെ വീടുകൾ നവീകരിക്കാൻ 17ലക്ഷവും നീലമ്മാൾ-കരിക്കത്തിൽ റോഡ് കോൺക്രീറ്റ് ചെയ്യാൻ 22ലക്ഷം രൂപയുമാണ് അനുവദിച്ചത്.

പദ്ധതിയുടെ നിർമ്മാണോദ്ഘാടനം സ്ഥലം എം.എൽ.എ മന്ത്രി കെ. രാജു നിർവഹിച്ചു. കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് വി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബി. സരോജദേവി, പഞ്ചായത്ത് അംഗങ്ങളായ ആശ്രാമത്ത് ഗോപാലകൃഷ്ണൻ നായർ, സി. രാജേശ്വരി, എസ്. ബിനു, മുരുകേശൻ, മുൻ പഞ്ചായത്ത് പ്രസി‌ഡന്റ് ഡോ. ഷാജി, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശിവപ്രസാദ്, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രസാദ് ഗോപി, എസ്. മധു, തുളസീധരൻ പിള്ള, അജിത്കുമാർ, അശോകൻ തുടങ്ങിയവർക്ക് പുറമെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.