ചവറ: തട്ടാശ്ശേരി മാർക്കറ്റ് ജംഗ്ഷൻ മുതൽ ടി.എസ്. കനാൽ വരെയുള്ള റോഡിലെ ഓട മാലിന്യം നിറഞ്ഞ് ചീഞ്ഞുനാറുന്നു. നിരവധി പേരാണ് ദിനംപ്രതി മാർക്കറ്റിൽ വന്നു പോകുന്നത്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ഓട വൃത്തിയാക്കാൻ വാർഡ് മെമ്പർ ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഹോട്ടലുകളിലെയും ചന്തയിലെയും മലിനജലം ഈ ഓടയിലൂടെയാണ് ഒഴുകുന്നത്. ഓടയുടെ പല ഭാഗങ്ങളിലും മേൽമൂടിയില്ല. ചെറുശ്ശേരിഭാഗം, കുളങ്ങരഭാഗം വാർഡുകളിലെ ജനങ്ങൾ തട്ടാശ്ശേരി മാർക്കറ്റിൽ വന്നുപോകുന്നത് വളരെ ബുദ്ധിമുട്ടിയാണ്. എത്രയും പെട്ടെന്ന് ഒാട വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.