ഓച്ചിറ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി കേരള സർക്കാർ നടപ്പാക്കിയ സുഭിക്ഷ കേരളത്തിന്റെ ഭാഗമായി തഴവ ഒന്നാം വാർഡിൽ 70 സെന്റ് വസ്തുവിൽ കരനെൽക്കൃഷി ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സലിം അമ്പീത്തറ വിത്തുവിത ഉദ്ഘാടനം ചെയ്തു. ഡി. എബ്രഹാം, കൂടത്തറ ശ്രീകുമാർ, കെ.ജെ. സിദ്ദിഖ്, ബി. മോഹനൻ പിള്ള, കെ. വത്സമ്മ എന്നിവർ നേതൃത്വം നൽകി.