insure

കൊല്ലം: ഉത്ര കൊലക്കേസിൽ അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സൂരജിന്റെ ബാങ്ക് അക്കൗണ്ടിന്റെ രേഖകൾ, സൂരജ് നോമിനിയായുള്ള ഇൻഷ്വറൻസ് പോളിസികളുടെ വിവരം എന്നിവ ശേഖരിക്കും. ഉത്രയുടെ പേരിൽ വൻ തുകയുടെ ഇൻഷ്വറൻസ് പോളിസി എടുത്തിട്ടുള്ളതായും ഇതിൽ സൂരജ് നോമിനിയാണെന്നും സൂചനകളുണ്ട്. ഇതിന്റെ യഥാർത്ഥ വിവരം ലഭിക്കാനായി സൂരജിന്റെ ആധാർ കാർഡും മറ്റ് രേഖകളും എല്ലാ ഇൻഷ്വറൻസ് കമ്പനികൾക്കും അയയ്ക്കാനുള്ള നടപടികളായിട്ടുണ്ട്. പാമ്പിനെ ഉപയോഗിക്കാനായി സൂരജിന് ട്രെയിനിംഗ് ലഭിച്ചിട്ടുണ്ടോയെന്നതും പരിശോധിച്ചുവരികയാണ്. കെമിക്കൽ പരിശോധനയുടെയും പോസ്റ്റ്മോർട്ടത്തിന്റെയും റിപ്പോർട്ടുകൾ വരുന്നതോടെ ഇതിനെ അടിസ്ഥാനമാക്കി വീണ്ടും സൂരജിനെ ചോദ്യം ചെയ്യും.