കൊല്ലം: ഭാര്യ ഉത്രയെ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്താൻ സൂരജ് മാസങ്ങൾ നീണ്ട ആസൂത്രണം നടത്തിയതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കാടുകയറി ചിന്തിക്കാനും കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും അപാര കഴിവുള്ളയാളാണ് സൂരജ്. വീട്ടുകാർക്കോ, അടുത്ത സുഹൃത്തുക്കൾക്കോ പോലും മനസിലാകാത്ത വിധം നിഗൂഢതയുടെ വിളനിലമാണിയാളെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.
5 ദിവസം കൂടി
കസ്റ്റഡിയിൽ
സൂരജിനെയും കൂട്ടുപ്രതി പാമ്പ്പിടുത്തക്കാരൻ സുരേഷിനെയും അഞ്ചു ദിവസത്തേയ്ക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവായി. ഇന്നലെ പൊലീസ് കസ്റ്റഡി അവസാനിച്ചിരുന്നു. കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുക്കാനും കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പുനലൂർ കോടതി അംഗീകരിക്കുകയായിരുന്നു.
''സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറുടെ സേവനം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകും.
ഹരിശങ്കർ
റൂറൽ എസ്.പി