പുനലൂർ: തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകുന്ന ഓഫിസർമാരെ ആര്യങ്കാവ് കമ്മ്യൂണിറ്റി വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികളെ പരിശോധിക്കുകയും ഇവർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിന് രാപകൽ ഭേദമന്യേയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ഓഫീസർമാരെയാണ് ആദരിച്ചത്. പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, തഹസീൽദാർ ജി. നിർമ്മൽകുമാർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഡി. ശരത്ത്, ഫയർമാൻ എസ്. അനീഷ്, ആര്യങ്കാവ് സെന്റ് മേരീസ് സ്കൂൾ അദ്ധ്യാപകൻ റോയി തുടങ്ങിയവർ ആദരവ് ഏറ്റുവാങ്ങി. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ്, വാട്സ് ആപ് കൂട്ടായ്മ അംഗങ്ങളായ സനോജ് ഇടപ്പാളയം, ജോയി കുടിൽ പുരയിടം തുടങ്ങിയവർ നേതൃത്വം നൽകി.