ലോക്ക് ഡൗണില്‍ ദുരിതത്തിലായ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമൊരുക്കുന്ന മുംബൈയിലെ മുത്തശ്ശിയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ താരം. 99 വയസ്സുള്ള ഈ അമ്മ തൊഴിലാളികള്‍ക്ക് കൊടുക്കാനായി ഭക്ഷണം തയാറാക്കുന്ന വിഡിയോയാണ് വൈറലാവുകയാണ്.
ചപ്പാത്തിയില്‍ കറി ഒഴിച്ച് അലുമിനിയം ഫോയില്‍ ഷീറ്റില്‍ പൊതിഞ്ഞ് മാറ്റിവെക്കുന്നതാണ് വിഡിയോയിലുള്ളത്. ഇവരുടെ ബന്ധുവും കറാച്ചിയില്‍ അഭിഭാഷകനുമായ സാഹിദ് എഫ്. ഇബ്രാഹിം ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോ ആളുകളെല്ലാം ഏറ്റെടുത്തിരിക്കുകയാണ്.‘എന്റെ 99 വയസുള്ള ഫുപ്പി (ആന്റി) ബോംബെയിലെ അന്തർ സംസ്ഥാന തൊഴിലാളികൾക്കായി ഭക്ഷണം ഒരുക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സാഹിദ് വീഡിയോ പങ്കുവച്ചത്..ഇത്രയും നന്മയുള്ള മുത്തശ്ശി വർഷങ്ങളോളം ജീവിക്കട്ടേയെന്നാണ് പലരും വീഡിയോയ്ക്ക് കമന്റുചെയ്തു.
My 99 year old phuppi prepares food packets for migrant workers in Bombay. pic.twitter.com/jYQtmJZx8k
— Zahid F. Ebrahim (@zfebrahim) May 29, 2020