കൊല്ലം: ഹയർ സെക്കൻഡറി പരീക്ഷകൾ അവസാനിച്ചു. കൊവിഡ് വ്യാപന ഭീതിയിൽ മാർച്ച് 19ന് നിറുത്തിവച്ച എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ 26നാണ് പുനരാരംഭിച്ചത്. എസ്.എസ്.എൽ.സി പരീക്ഷ വ്യാഴാഴ്ച അവസാനിച്ചിരുന്നു.
മാർച്ചിൽ പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണയം മേയ് പകുതിയോടെ തുടങ്ങിയിരുന്നു. അവസാനഘട്ട പരീക്ഷകളുടെ മൂല്യനിർണയം കൂടി പൂർത്തീകരിച്ച് ജൂൺ പകുതിയോടെ ഫല പ്രഖ്യാപനം നടത്താനാണ് ശ്രമം. ജില്ലയിലെ 232 പരീക്ഷാ കേന്ദ്രങ്ങളിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലായി 96,640 കുട്ടികളാണ് പരീക്ഷ എഴുതിയത്.