കൊല്ലം: പ്രവാസികളോട് സർക്കാർ അനീതി കാട്ടുന്നതായി ആരോപിച്ച് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. മടങ്ങിവരുന്ന എല്ലാ പ്രവാസികളെയും സർക്കാർ ചെലവിൽ ക്വാറന്റൈനിലാക്കുക, മുഖ്യമന്ത്രി പറഞ്ഞ വാക്ക് പാലിക്കുക, പ്രവാസികളോട് നീതി പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ തമ്പുരു അദ്ധ്യക്ഷത വഹിച്ചു. ജയപ്രകാശ്, സന്തോഷ് തുപ്പാശ്ശേരി, പി.വി. അശോക് കുമാർ, കൃഷ്ണവേണി, അബ്ദുൽ ജലീൽ, സിദ്ധാർത്ഥൻ ആശാൻ, ശരച്ചന്ദ്രൻ, സനീർ പോളയത്തോട്, പള്ളിമുക്ക് അൻസാർ എന്നിവർ നേതൃത്വം നൽകി.