കൊല്ലം: ജില്ലയിൽ ഇന്നലെ നാലുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 29 ആയി.
മേയ് 19ന് മുംബയ് ഒഫ് ഷോറിൽ നിന്നെത്തിയ കൊട്ടിയം സ്വദേശിയായ 45 കാരനാണ് ഒരാൾ. 24ന് കൊവിഡ് സ്ഥിരീകരിച്ച് റിയാദിൽ നിന്ന് മടങ്ങിയെത്തിയ പുനലൂർ സ്വദേശിയായ യുവതിയുടെ ഭർത്താവാണ് മറ്റൊരാൾ. തഴവ മണപ്പുറം സൗത്ത് സ്വദേശിയായ 44 വയസുള്ള യുവാവാണ് മൂന്നാമൻ. അബുദാബിയിൽ നിന്ന് മടങ്ങിയെത്തിയ ഇയാൾ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കൊല്ലം ശരവണ നഗർ സ്വദേശിയായ യുവാവാണ് നാലാമത്തെയാൾ മേയ് 28ന് കുവൈറ്റ് തിരുവനന്തപുരം ഫ്ളൈറ്റിൽ എത്തിയ 49 വയസുകാരനായ ഇദ്ദേഹത്തെ ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്. നാലുപേരെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.