gopalakrishnapillai-92

ചവറ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പന്മന മേക്കാട് കൊറ്റാടിയിൽ ഗോപാലകൃഷ്ണപിള്ള (92) നിര്യാതനായി. സി.പി.ഐ കൊല്ലം ജില്ലാ കൗൺസിൽ അംഗം, ചവറ മണ്ഡലം സെക്രട്ടറി, എ.ഐ.ടി.യു.സി ചവറ മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി, ചവറ സർവീസ് സഹകരണ സംഘം പ്രസിഡന്റ്, കെ.എം.എം.എൽ എംപ്ലോയിസ് യൂണിയൻ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗോമതിഅമ്മ. മക്കൾ: കെ.ജി. അജയകുമാർ, കെ.ജി. സുരേഷ്, ജി. അനിത, ജി.ഷീല, ജി. ഉഷ, കെ.ജി. മിനി. മരുമക്കൾ: രേണുക, രവിപിള്ള, ഗിരിജ, അജയകുമാർ, ബാബു, പരേതനായ പ്രകാശ്.