photo
ജന്മനാ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട തൊടിയൂർ വേങ്ങറ പൂജയ്യത്ത് കിഴക്കതിൽ ബാബുവിന്സി.ആർ.മഹേഷ് മുച്ചക്ര വാഹനം കൈമാറുന്നു

കരുനാഗപ്പള്ളി: ജന്മനാ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട തൊടിയൂർ വേങ്ങറ പൂജയ്യത്ത് കിഴക്കതിൽ ബാബുവിന് സഹായഹസ്തവുമായി

പ്രിയദർശിനി പാലിയേറ്റീവ്. ബാബുവിന് സഞ്ചരിക്കുന്നതിന് മുച്ചക്ര വാഹനമാണ് സംഘടന കൈമറിയത്. ലോട്ടറി വ്യാപാരം നടത്തിയാണ് മൂകയും ബധിരയുമായ ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തെ ബാബു സംരക്ഷിക്കുന്നത്.

മുപ്പത് വർഷം മുൻപ് എസ്. കൃഷ്ണകുമാർ കൊല്ലം എം.പി ആയിരിക്കെ നൽകിയ മുച്ചക്ര വാഹനത്തിലായിരുന്നു ആദ്യ ലോട്ടറി വില്പന. ഏത് നിമിഷവും തകർന്നു വീഴാറായ ഈ വാഹനത്തിന്റെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു പ്രിയദർശിനി പാലിയേറ്റീവ് കെയർ രക്ഷാധികാരി സി.ആർ. മഹേഷിന്റെ നേതൃത്വത്തിൽ പുതിയ വാഹനം വാങ്ങി ബാബുവിന് കൈമാറിയത്. യൂണിറ്റ് ചെയർമാൻ റാഷിദ് എ. വാഹിദ്, ടി. തങ്കച്ചൻ, ഷെഫീക്ക് കാട്ടയ്യം, പാവുമ്പ സുനിൽ, എസ്. അനൂപ്, ഇർഷാദ് എന്നിവർ പങ്കെടുത്തു.