കരുനാഗപ്പള്ളി: സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം കരുനാഗപ്പള്ളി നമ്പരുവികാലയിൽ കരനെൽ കൃഷിക്ക് തുടക്കമായി. അഖിലേന്ത്യ കിസാൻ സഭ കരുനാഗപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരു ഏക്കർ സ്ഥലത്ത് കൃഷി ആരംഭിച്ചത്. വിത്തിടീൽ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കിസാൻസഭ നേതാക്കളായ ബി. ശ്രീകുമാർ, ലതികാ സച്ചിദാനന്ദൻ, പോണാൽ നന്ദകുമാർ, വിജയൻ, കൃഷി ഓഫീസർ ബിനേഷ് എന്നിവർ പങ്കെടുത്തു.