lps
ഓച്ചിറ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നാലു മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള മേശ, കസേര പഠനോപകരണങ്ങൾ എന്നിവയുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. രാജേഷ് കുമാർ നിർവഹിക്കുന്നു

ഓച്ചിറ: ഓച്ചിറ ഗ്രാമ പഞ്ചായത്തിൽ നാലു മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള മേശ, കസേര പഠനോപകരണങ്ങൾ എന്നിവയുടെ വിതരണോദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. രാജേഷ് കുമാർ നിർവഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ ഇ. ലത്തിഫാബീവി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ അയ്യാണിക്കൽ മജീദ്, ജെ. ജോളി, എസ്. മഹിളാമാണി, എലമ്പടത്ത് രാധകൃഷ്ണൻ, ആർ.ഡി. പത്മകുമാർ, ഗീതാകുമാരി, മാളു സതീഷ്‌, റസിയ സാദിക്ക്, ബാലകൃഷ്ണൻ, സുകുമാരി എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ 67 വിദ്യാർത്ഥികളാണ് ഗുണഭോക്താക്കൾ.