പുത്തൂർ: കാർഷികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ കേരളത്തിന് കഴിയണമെന്നും അതിനായി ജനങ്ങൾ സുഭക്ഷിത കേരളം പദ്ധതിയുടെ ഭാഗമായി മാറണമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. അഖിലേന്ത്യാ കിസാൻസഭ പ്രാദേശിക സഭയുടെ നേതൃത്വത്തിൽ പുത്തൂരിലെ ഒരേക്കർ ഭൂമിയിൽ നടത്തിയ വാഴക്കൃഷി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ പ്രാദേശിക സഭാ പ്രസിഡന്റ് തിലകൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം മന്മഥൻ നായർ, മോഹനൻ, പുത്തൂർ ചന്ദ്രൻ, ഷൈജു പുത്തൂർ, സുനിൽ ചെറുപൊയ്ക എന്നിവർ സംസാരിച്ചു.