cherikkonam
എസ്.എൻ.ഡി.പി യോഗം മുഖത്തല ചേരിക്കോണം 3120-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യകിറ്റ് വിതരണം കേരളകൗമുദി യൂണിറ്റ് ചീഫും റസി‌ഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ശാഖാ പ്രസി‌ഡന്റ് എസ്. സുനിത്ത്ദാസ്, സെക്രട്ടറി മുഖത്തല ബാബുലാൽ, വൈസ് പ്രസിഡന്റ് പി. വിശ്വംഭരൻ, യൂണിയൻ പ്രതിനിധി സിനോജ്, മുൻ ശാഖാ പ്രസിഡന്റ് ഡോ. എം.കെ. സുരേഷ്, കൊല്ലം യൂണിയൻ കൗൺസിലർമാരായ അഡ്വ. ഷേണാജി, ബി. പ്രതാപൻ എന്നിവർ സമീപം

കൊല്ലം: എസ്.എൻ.ഡി.പി യോഗം മുഖത്തല ചേരിക്കോണം 3120-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ശാഖാ പരിധിയിലെ 500 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.

കേരളകൗമുദി യൂണിറ്റ് ചീഫും റസി‌ഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ നടുവിലക്കര ചിഞ്ചു ഭവനിൽ രാജുവിന്റെ രോഗിയായ ചെറുമകന് ഒരു ചാക്ക് അരിയും ചികിത്സാ ധനസഹായവും കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസി‌ഡന്റ് എസ്. സുനിത്ത്ദാസ്, സെക്രട്ടറി മുഖത്തല ബാബുലാൽ, വൈസ് പ്രസിഡന്റ് പി. വിശ്വംഭരൻ, യൂണിയൻ പ്രതിനിധി സിനോജ്, മുൻ ശാഖാ പ്രസിഡന്റ് ഡോ. എം.കെ. സുരേഷ്, കമ്മിറ്റി അംഗങ്ങളായ, സുരേഷ്, സന്തോഷ്, സാബു, തുളസീധരൻ, മോഹനൻ, ബിജുലാൽ, സുനിൽകുമാർ, സുജിത്ത് ദാസ്, അനിൽ കൊച്ചുവീട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

കൊല്ലം യൂണിയൻ നൽകിയ 5000 രൂപ, ശാഖാ ഫണ്ട്, സുമനസുകളുടെ സംഭാവന എന്നിവ സഹിതം രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് കിറ്റുകൾ സജ്ജമാക്കിയത്.