bb-gopakumar
എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ നൽകുന്ന മാസ്കുകളുടെ യൂണിയൻതല വിതരണോദ്ഘാടനം പ്രസിഡന്റ് ബി.ബി. ഗോപകുമാർ നിർവഹിക്കുന്നു

ചാത്തന്നൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശാഖകൾ കേന്ദ്രീകരിച്ചുള്ള മാസ്ക് വിതരണം ആരംഭിച്ചു. യൂണിയന് കീഴിലെ 54 ശാഖകൾ വഴി 25,000 മാസ്കുകളാണ് വിതരണം ചെയ്യുന്നത്. യൂണിയൻ ഓഫീസിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ പ്രസിഡന്റ് ബി.ബി. ഗോപകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി കെ. വിജയകുമാർ, അസി. സെക്രട്ടറി കെ. നടരാജൻ, അനിൽകുമാർ, ഗാന്ധി, രാധാകൃഷ്ണൻ, സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.