പുത്തൂർ: കെ.എസ്.യു ജന്മദിനാഘോഷത്തിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകകരെ ആദരിച്ചു. എസ്.എൻ പുരം കുടുംബാരോഗ്യ കേന്ദ്രം പുത്തൂർ എം.ജി.എം ആശുപത്രി, പാങ്ങോട് ആർ. ശങ്കർ ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടർമാരെയും ജീവനക്കാരെയുമാണ് പവിത്രേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്.
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിഷ്ണു പവിത്രേശ്വരം അദ്ധ്യക്ഷത വഹിച്ചു. പാലം ബിജു, അലൻ ലാലി, ജിബിൻ, മിറിൽ തടത്തിൽ, തോമസ് പകലോമുറ്റം, ടീനാ, ബിൻസി, വിമൽ ചെറുപൊയ്ക, പ്രിൻസ് ബന്യാം, സന്തോഷ് പഴയചിറ, ദേവരാജൻ, ഷൈജുദസ് എന്നിവർ പങ്കെടുത്തു.