കൊട്ടാരക്കര: കേന്ദ്ര സർക്കാറിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കിസാൻ സഭ കൊട്ടാരക്കര മണ്ഡലം കമ്മിറ്റി കൊട്ടാരക്കര ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ മണ്ഡലം സെക്രട്ടറി അജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വാസുദേവൻ പിള്ള, സജി ചേരൂർ, ബ്രഹ്മാനന്ദൻ, ഹനീഫ, രാജേന്ദ്രൻ പിള്ള, പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.