തഴവ: കുലശേഖരപുരം പഞ്ചായത്തിൽ നവീകരണം പൂർത്തിയാക്കിയ
കുലശേഖരപുരം കോട്ടയ്ക്കുപുറം ജംഗ്ഷൻ - കൊച്ചുതറമുക്ക് റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ശ്രീലേഖ കൃഷ്ണകുമാർ, വി. ഉണ്ണി എന്നിവർ സന്നിഹിതരായിരുന്നു. ഗ്രാമ പഞ്ചായത്ത് ഫണ്ടിൽ നിന്ന് ഇരുപത്തിനാല് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരണവും ഓട നിർമ്മാണവും പൂർത്തിയാക്കിയത്.