പരവൂർ: ചിലയ്ക്കൽ മുതൽ പരക്കട വരെയുള്ള തീരദേശ മേഖല സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിയാസ് വടക്കുംഭാഗം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എ. ഷുഹൈബ്, പരവൂർ സജീബ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പരവൂർ, പൊഴിക്കര വിജയൻപിള്ള, വിജയ്, യാസർ, വിജയ് കിരൺ, മേടയിൽ സജീവ്, വിമലാംബിക, ഖദീജ എന്നിവർ സംസാരിച്ചു.