salon

കൊല്ലം:​ കൊവിഡ് പ്രതിരോധവുമായി ബ​ന്ധ​പ്പെട്ട് ബാർബർ - ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കാനായി കേര​ളാ​ സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻ ഫെഡറേഷനും ഫെനിക്‌സ്​ ബിഗ്​ ഡിജിറ്റൽ ഇന്ത്യ പ്രൈവറ്റ്​ ലിമിറ്റഡും ചേർന്ന്​ സ്ഥാപനങ്ങളിൽ ഓൺലൈൻ ബുക്കിം​ഗ്​ സൗകര്യം ഏർപ്പെടുത്തി. www.bookmyhairstyle.in എന്ന വെബ് സൈറ്റിൽ ഷോപ്പ്​ ഉടമകൾക്ക് പേര് രജിസ്റ്റർ ചെയ്യാം. ലഭിക്കുന്ന ഓരോ സ്ഥാപനങ്ങളുടെയും ഒഫീഷ്യൽ വെബ്പേജിന്റെ ലിങ്ക് കസ്റ്റ​മേഴ്‌സിന്​ ഷെയർ ചെയ്ത് സമയം ക്രമപ്പെടുത്താവുന്നതാണ്. ഈ സംവിധാനത്തിൽ സംസ്ഥാനത്തെ​ മുഴുവൻ ബാർബർ - ബ്യൂട്ടീഷ്യൻ ഷോപ്പ്​ ഉടമകൾക്കും രജിസ്റ്റർ ചെയ്യാം​. ഓദ്യോഗിക ഉദ്ഘാടനം ഫെഡറേഷൻ പ്രസിഡന്റ കുരീപ്പുഴ മോഹനൻ നിർവഹിച്ചു. സംസ്ഥാന സെക്ര​ട്ടറി പ്രദീപ്​ തേവലക്കര, ജില്ലാ പ്രസിഡന്റ്​ സെന്തിൽ, സെക്രട്ടറി പ്രകാശ്​ വെറ്റമുക്ക്​, പള്ളിമൺ രാജേന്ദ്രൻ, ജെ.ജി. അനന്തകൃഷ്ണൻ തുടങ്ങിയ​വർ പങ്കെടുത്തു.