അഞ്ചൽ: മകനും കുടുംബത്തിനുമൊപ്പം മസ്കറ്റിൽ താമസിച്ചുവന്ന ഗൃഹനാഥൻ കൊവിഡ് ബാധിച്ച് മരിച്ചു. അഞ്ചൽ കോട്ടുക്കൽ ആലൻകോട് തിരുവാതിരയിൽ വിജയനാഥാണ് (68) മരിച്ചത്. അഞ്ചുമാസം മുമ്പാണ് ഇയാൾ മസ്കറ്റിലേക്ക് പോയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: സുഗുണ. മകൻ: സുവിൻ.വി. നാഥ്. മരുമകൾ: വിനീത. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥിന്റെ സഹോദരനാണ്.
കൊവിഡ് ബാധിച്ച് കുവൈറ്റിൽ മരിച്ചു
പത്തനംതിട്ട: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി കുവൈറ്റിൽ മരിച്ചു. പത്തനംതിട്ട വല്ലന കിഴക്കേവീട്ടിൽ ദാമോദരന്റെ മകൻ പവിത്രൻ (52) ആണ് കഴിഞ്ഞ ശനിയാഴ്ച രാത്രി മരിച്ചത്. 22 വർഷമായി അഹമദി കമ്പനിയിലെ ജീവനക്കാരനാണ്. സംസ്കാരം അവിടെ നടത്തി. ഭാര്യ: ബിന്ദു. മക്കൾ: പല്ലവി, പവി.
ഖത്തറിൽ കൊവിഡ് ബാധിച്ച് മരിച്ചു
ചാവക്കാട്: ഇരട്ടപ്പുഴ വടക്കൂട്ട് മോഹനൻ (58) ഖത്തറിൽ കൊവിഡ് ബാധിച്ച് മരിച്ചു. രണ്ട് ആഴ്ചയോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശൂർ ജില്ല സൗഹൃദ വേദി ഗുരുവായൂർ സെക്ടർ അംഗമാണ്. സംസ്കാരം നാളെ ദോഹ ഖത്തറിൽ നടക്കും. 35 വർഷമായി ഖത്തറിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നാട്ടിൽ വന്നുപോയതാണ്. ഭാര്യ: ഗിരിജ. മക്കൾ: ഗോകുൽ കൃഷ്ണ (ഡിഗ്രി വിദ്യാർത്ഥി), ശ്യാം പ്രസാദ് (പത്താം ക്ലാസ്).
കൊവിഡ്: മയ്യനാട് സ്വദേശി ദുബായിൽ മരിച്ചു
കൊല്ലം: മയ്യനാട് സ്വദേശി ദുബായിൽ കൊവിഡ് ബാധിച്ച് മരിച്ചു. മയ്യനാട് പുളിയത്ത് മുക്കിന് സമീപം ചെമ്പോട്ട് വീട്ടിൽ പരേതനായ വിജയന്റെയും വസന്തയുടെയും മകൻ ശ്രീറാമാണ് (45) മരിച്ചത്. ഭാര്യ: ദിവ്യ. മകൾ: ആദിശ്രീ. സഹോദരങ്ങൾ: ജയറാം, റീന. ഒൻപത് മാസം മുമ്പ് നാട്ടിൽ വന്ന് പോയതാണ്.