പുനലൂർ: പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ആധുനിക രീതിയിൽ നിർമ്മാണം പൂർത്തിയായ പുതിയ കാഷ്വാലിറ്റി ബ്ലോക്ക് ഈ മാസം നാടിന് സമർപ്പിക്കും. നാല് കോടിരൂപ ചെലവഴിച്ച് നാല് നിലകളിലാി മന്ദിരം നിർമ്മിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ടുനിലകളിൽ എക്സ്റേ യൂണിറ്റുകൾ, ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവ പ്രവർത്തിക്കും. രണ്ടാമത്തെ രണ്ടുനിലകളിൽ ജീവനക്കാരുടെ ഓഫീസുകളും, മെഡിക്കൽ റിക്കാർഡുകളും സൂക്ഷിക്കാവുന്ന തരത്തിലാണ് കെട്ടിട സജ്ജമാക്കിയിരിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ അറിയിച്ചു. ഇതിന് സമീപത്തായി താലൂക്ക് ആശുപത്രിക്ക് വേണ്ടി 68.19 കോടി രൂപ ചെലവഴിച്ച് പത്ത് നിലയിൽ നിർമ്മാണം പൂർത്തിയായ കെട്ടിട സമുച്ചയത്തിന്റെ സമർപ്പണവും ഉടൻ നടക്കും.