കൊല്ലം: സമ്പൂർണ ലോക്ക് ഡൗൺ ലംഘിച്ച 12 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ സിറ്റി പൊലീസ് നടപടി സ്വീകരിച്ചു. കടപ്പാക്കട, ഉളിയക്കോവിൽ, ആൽത്തറമൂട്, നല്ലില, മുല്ലശേരി, കുറ്റിപ്പുറം, മണപ്പള്ളി എന്നിവിടങ്ങളിൽ ബേക്കറി, പൗൾട്രി ഫാം, സ്റ്റേഷനറി സ്റ്റോർ, ഹാർഡ് വെയർ, ഫ്രൂട്ട് സ്റ്റാൾ തുടങ്ങിയ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിച്ചതിനാണ് കേസെടുത്തത്. സാനിറ്റൈസർ, ഹാൻഡ് വാഷ് കോർണർ എന്നിവ സജ്ജമാക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും സ്ഥാപനങ്ങളിലെ ജീവനക്കാർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.