കൊല്ലം: ഗൃഹ നിരീക്ഷണം ലംഘിച്ച് പുറത്തിറങ്ങി ജനങ്ങളുമായി ഇടപെട്ട യുവാവിനെതിരെ പരവൂർ പൊലീസ് കേസെടുത്തു. പരവൂർ നെടുങ്ങോലം ജയസദനം വീട്ടിൽ അഖിൽ അജിത്തിനെതിരെയാണ് (25) കേസെടുത്തത്.
ബംഗളൂരുവിൽ നിന്ന് എത്തിയ പരവൂർ സ്വദേശിയെ കൊല്ലത്ത് നിന്ന് വീട്ടിലെത്തിച്ച ടാക്സി ഓടിച്ചിരുന്നത് അഖിലായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് അജിത്തിനോട് ഗൃഹ നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചു. പൊലീസ് ഉദ്യോഗസ്ഥർ പതിവ് പരിശോധനയ്ക്ക് എത്തിയപ്പോൾ അഖിൽ വീട്ടിലുണ്ടായിരുന്നില്ല. തുടർന്നാണ് നിയമനടപടി.