കൊടുങ്ങല്ലൂർ: മതിലകം പഞ്ചായത്തിൽ മടങ്ങി വരാൻ ഉദ്ദേശിക്കുന്ന പ്രവാസികളുടെ രജിസ്ട്രേഷൻ പൂർത്തീകരിച്ചു. സർവേ പ്രകാരം പഞ്ചായത്തിൽ 3,135 പ്രവാസികളാണ് 34 രാജ്യങ്ങളിലായുള്ളത്. ഇതിൽ 530 പേരാണ് മടങ്ങിവരാൻ സന്നദ്ധത അറിയിച്ചത്. 454 പേർക്ക് ഹോം ക്വാറന്റൈൻ സൗകര്യമുണ്ട്. ബാക്കി 76 പേർക്കാണ് പഞ്ചായത്ത് സൗകര്യം ആവശ്യപ്പെട്ടത്. അവർക്കുള്ള എല്ലാ സൗകര്യങ്ങളും വിവിധ കേന്ദ്രങ്ങളിലായി ഒരുക്കിയിട്ടുണ്ട്. അങ്കണവാടി ജീവനക്കാരായ മഞ്ജുള, സുലേഖ എന്നിവർ പഞ്ചായത്ത് പ്രസിഡന്റ് ഇ ജി. സുരേന്ദ്രന് ഡേറ്റ കൈമാറി.