കയ്പമംഗലം: ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷൻ മെമ്പറും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശോഭ സുബിന്റെ നേതൃത്വത്തിൽ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കയ്പമംഗലം പനമ്പിക്കുന്ന് പോസ്റ്റ് ഓഫീസിന് മുന്നിൽ സത്യഗ്രഹമിരുന്നു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മനാഫ് അഴിക്കോട്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനസ് തുടങ്ങിയവരും സത്യഗ്രഹമിരുന്നിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എം.എ ജബാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സി.ജെ പോൾസൺ അദ്ധ്യക്ഷത വഹിച്ചു. സി.എസ്.രവീന്ദ്രൻ, സി.സി.ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.