പുതുക്കാട്: ഭക്ഷ്യ സുരക്ഷയ്ക്കും ജൈവ വൈവിദ്ധ്യ സംരക്ഷണത്തിനും പ്രാധാന്യം നൽകി പുതുക്കാട് ജൈവ വൈവിദ്ധ്യ ഉദ്യാനം പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. മണ്ഡലത്തിൽ തരിശ് കിടക്കുന്ന മുഴുവൻ ഭൂമിയിലും കൃഷി ആരംഭിക്കും. ജൈവ വൈവിദ്ധ്യം സംരക്ഷിക്കുന്നതിന് ഉതകുന്ന വിവിധയിനം വിത്തുകളും തൈകളും കർഷകർക്ക് നൽകി ഇവ നട്ട് സംരക്ഷിച്ച് പ്രകൃതി സന്തുലനത്തിലേക്കെത്തിച്ച് പ്രതിരോധം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.

വിവിധയിനം ജനുസുകളിൽപ്പെട്ട വിത്തുകളും തൈകളും കർഷകർ നട്ട് വളർത്തി പ്രകൃതി സന്തുലനത്തിനുള്ള പ്രതിരോധം കാര്യക്ഷമമാക്കും. മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെനേതൃത്വത്തിൽ കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, ക്ഷീര വികസനം, വനം, ഔഷധസസ്യബോർഡ് എന്നിവരുടെ സഹായത്തോടെ മണ്ഡലത്തിലെ സഹകരണ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കും.

ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ചകൾ പൂർത്തീകരിച്ചതായും പദ്ധതി ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.