തൃശൂർ: കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിലുളളത് 943 പേർ. ആശുപത്രികളിൽ ചികിത്സയിലുള്ള 17 പേരുൾപ്പെടെയാണിത്. ഇന്നലെ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേർ ആശുപത്രി വിട്ടു. ഇന്നലെ 6 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 1271 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1236 സാമ്പിളുകളുടെ ഫലം വന്നു. 35 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 221 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. ഇന്നലെ 35 പേർക്ക് കൗൺസലിംഗ് നൽകി.