തൃശൂർ: മുൻമന്ത്രി കെ.പി വിശ്വനാഥൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ തുക സംഭാവന നൽകി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, കെ.പി വിശ്വനാഥന്റെ വസതിയിലെത്തി 42,000 രൂപയുടെ ചെക്ക് സ്വീകരിച്ചു.
വിശ്വനാഥന്റെ എൺപതാം പിറന്നാളിന്റെ ഭാഗമായാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കുടുംബാംഗങ്ങളും സംബന്ധിച്ചു. സർക്കാരിന്റെ കൊവിഡ് പ്രതിരോധ നടപടികളിൽ സംതൃപ്തനാണെന്നും ഇത്തരം പ്രതിസന്ധികളിൽ സർക്കാരിനെ സഹായിക്കുക എന്നത് പൗരസമൂഹത്തിന്റെ കടമയാണെന്നും കെ.പി വിശ്വനാഥൻ പറഞ്ഞു. അതിന്റെ ഭാഗമായാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.