ചാലക്കുടി: വാഴച്ചാൽ ആദിവാസി കോളനിയിലെ യുവതി ആംബുലൻസിൽ പ്രസവിച്ചു. കോളനിയിലെ സന്ദീപിന്റെ ഭാര്യ കീർത്തനയാണ് (22) 108 ആംബുലൻസിൽ തന്റെ രണ്ടാമത്തെ കുട്ടിക്ക് ജന്മം നൽകിയത്. ആൺകുട്ടിയായിരുന്നു. അമ്മയും കുഞ്ഞും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സുഖമായിരിക്കുന്നു. ശനിയാഴ്ച രാവിലെ പ്രസവ വേദന തുടങ്ങിയ യുവതിയെ അതിരപ്പിള്ളി ആരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസിലാണ് കൊണ്ടുപോയത്. തുമ്പൂർമുഴിയിൽ നിറുത്തിയിട്ട വാഹനത്തിലായിരുന്നു പ്രസവം. മേയ് 11നായിരിക്കും കീർത്തനയുടെ പ്രസവമെന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്..